തലശേരി: കണ്ണവത്ത് എബിവിപി നേതാവ് ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ പി. പ്രേമരാജനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2018 ജനുവരി 19ന് വ്യാജ രജിസ്ട്രേ ഷന് നമ്പര്‍ പതിച്ച കാറിലെത്തിയ പ്രതികള്‍ ശ്യാംപ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണ മെന്നാവശ്യപ്പെട്ട് ശ്യാംപ്രസാദിന്റെ അമ്മ നല്കിയ ഹര്‍ജിയെ തുടര്‍ന്നുള്ള നിയമനടപടികള്‍ക്കും ഹൈക്കോടതി ഇടപെടലിനും ശേഷമാണ് സര്‍ക്കാര്‍ പി. പ്രേമരാജനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.